പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ‘ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. 15,000 രൂപയില്‍ താഴെ പ്രതിമാസ വേതനത്തില്‍ ഇപിഎഫ്ഒ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ പുതിയതായി ജോലിക്കായി ചേര്‍ന്ന/ ചേരുന്ന തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട ഇ.പി.എഫ് അംഗങ്ങളും പദ്ധതിയുടെ കീഴിലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കും. മുന്‍കാല പ്രാബല്യത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വന്‍കിട പദ്ധതികള്‍ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മുന്‍ഗണന ലഭിക്കുക ദേശീയ ഇന്‍ഫ്രസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായിരിക്കും.












