ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി തമിഴ്‌നാട് സര്‍ക്കര്‍. നവംബര്‍ 16ന് തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ തീരുമാനം മാറ്റിയെന്നും പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്‌കൂള്‍ തുറക്കുന്ന തീരുമാനത്തോട് അധ്യാപകരും രക്ഷിതാക്കളും അനുകൂല പ്രതികരണം നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരോടും രക്ഷിതാക്കളോടും സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നവംബര്‍ 16ന് അറിയിക്കുമെന്നും തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
അതേസമയം പി.എച്ച്.ഡി, അവസാന വര്‍ഷ പിജി വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.