ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ ആരോപണം. ചില സീറ്റുകളില്‍ തങ്ങള്‍ തോല്‍ക്കാന്‍ സാധ്യതയില്ലെന്നും പക്ഷേ തോറ്റുപോയെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.ഇന്‍ഡോറില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജുണ്ടായി.
വ്യക്തമായ ലീഡാണ് മധ്യപ്രദേശില്‍ ബിജെപി നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് മടങ്ങിവരില്ലന്ന് ഉറപ്പായി. ബിഎസ്പിയും ചില സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്പിയുമായി രഹസ്യ കൂട്ടുകെട്ട് നടന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.