പാട്‌ന: ബിഹാറില്‍ ലീഡ് നില മാറിമറിയുന്നു. എന്‍ഡിഎയും മഹാസഖ്യവും തമ്മില്‍ ഇഞ്ചാടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് 129 സീറ്റുകളില്‍ എന്‍ഡിഎ സഖ്യവും 100 എണ്ണത്തില്‍ മഹാസഖ്യവും മുന്നേറുകയാണ്.
അതേസമയം നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് വന്‍ നഷ്ടമാണ് കാണുന്നത്. എന്നാല്‍ സഖ്യകക്ഷിയായ ബിജെപിക്ക് വന്‍ നേട്ടമാണ് നിലവിലുള്ളത്. ബിജെപി 70ലധികം ഇടങ്ങളില്‍ ലീഡ് ചെയ്യുകയാണ്.
മഹാസഖ്യത്തില്‍ ആര്‍ജെഡിയും ഇടതു പാര്‍ട്ടികളും മികച്ച മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പ്രകടനം നിരാശാജനകമാണ്. ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 71 സീറ്റുകളില്‍ ലീഡ് നേടുമ്പോള്‍ കോണ്‍ഗ്രസ് വെറും 21 സീറ്രില്‍ മാത്രമാണ് ലീഡ് നേടാനായത്.