മുംബൈ: ആത്മഹത്യാ പ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി. അധികാരപരിധി മറികടന്ന് ജാമ്യം നല്‍കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. കീഴ്‌ക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സെഷന്‍സ് കോടതി നാലുദിവസത്തിനകം ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
ഹൈക്കോടതി വിധി വരുന്നതിന് മുന്‍പ് തന്നെ അര്‍ണബ് ജാമ്യാപേക്ഷ അലിബാഗ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.











