കൊച്ചി: ഡോളര്‍ കടത്തുകേസില്‍ വിദേശ കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കളളക്കടത്ത് കേസിലും ലൈഫ് മിഷന്‍ ഇടപാടിലും ലഭിച്ച കമ്മീഷന്‍ തുക ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍.
കോണ്‍സുലേറ്റ് ജീവനക്കാരനായതിനാല്‍ ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ കസ്റ്റംസ് ഇന്ന് മറുപടി നല്‍കും. ഖാലിദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍ വഴി രാജ്യത്തെത്തിക്കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.
അതേസമയം, നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കളളക്കടത്തുകേസിലെ ഏഴാം പ്രതി മലപ്പുറം സ്വദേശി പി. മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ കേസിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ കീഴ്‌ക്കോടതി ആവശ്യം തളളിയിരുന്നു.

















