കോഴിക്കോട്: കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ ആരോപണത്തില്‍ ഷാജിയുടെ ഭാര്യ ഇ.ഡി ഓഫീസില്‍ മൊഴി നല്‍കുന്നു. കോഴിക്കോട്ടെ ഇ.ഡി ഓഫീസിലാണ് ആശ മൊഴി നല്‍കാനെത്തിയത്.
അതേസമയം, കെ എം ഷാജി എംഎല്‍എ യെ ചൊവ്വാഴ്ച ഇ ഡി ചോദ്യം ചെയ്യും. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.
2014 ല്‍ അഴിക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചുകിട്ടാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപെട്ടു മുപ്പത്തൊന്നിലധികം ആളുകള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.











