മസ്കത്ത്: ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരും 11 മുതല്‍ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 96 മണിക്കൂറിനുള്ളിലെ പരിശോധനാ ഫലമാണു വേണ്ടത്. യാത്രക്കാര്‍ക്ക് ഒമാന്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയുണ്ടാകുമെന്ന്് അധികൃതര്‍ അറിയിച്ചു.
ഫലം നെഗറ്റീവ് ആണെങ്കില്‍ 7 ദിവസം ഐസലേഷനില്‍ കഴിഞ്ഞശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി ക്വാറന്റീന്‍ അവസാനിപ്പിക്കാം.
വീണ്ടും പരിശോധനയ്ക്കു വിധേയരാകാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ല. നിരീക്ഷണത്തിനുള്ള റിസ്റ്റ് ബാന്‍ഡും നിര്‍ബന്ധമില്ല.














