തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡ് തടസ്സപ്പെടുത്താന്‍ പോലീസിനെ ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഹരിമരുന്ന് കച്ചവടം നടത്തിയ ബിനീഷിന്റെ ഭാഗത്ത് നിന്നാണ് മനുഷ്യത്വരഹിതമായ നടപടിയുണ്ടായത്. ഇ.ഡിയോട് നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട നടപടി തെറ്റെന്ന് ചെന്നിത്തല പറഞ്ഞു.
അതേസമയം, ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഐഎം പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തി. അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സിപിഐഎം പറഞ്ഞു.