തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തി. അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സിപിഐഎം പറഞ്ഞു. കേസില്‍ ഇടപെടില്ലെന്ന നിലപാടില്‍ മാറ്റമില്ല. കുടുംബം നിയമ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി കൂടി പങ്കെടുത്ത അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. വീട്ടിലെ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബിനീഷിന്റെ പ്രതികരണം.