ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം, ചിന്ത സ്റ്റാള്‍ ഉത്ഘാടനം കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ലോക കേരളസഭ അംഗവുമായ ശ്രീ ആര്‍.പി മുരളി നിര്‍വഹിച്ചു. മാസ് ഷാര്‍ജ പ്രസിഡന്റ് അമീര്‍ കല്ലുംപുറം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, അഫ്‌സല്‍ എളവന, ചന്ദ്രന്‍ ശ്രീകണ്ഠാപുരം, അനില്‍ പളളൂര്‍, വാഹിദ് നാട്ടിക എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ചിന്ത പബ്ലിഷേര്‍സും ഷാര്‍ജ മാസ് സാഹിത്യവിഭാഗവും സംയുക്തമായി സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ 4 മുതല്‍ 12 വരെ നടക്കുന്ന ഓണ്‍ലൈന്‍ സാംസ്‌കാരികോത്സവം സംസ്ഥാന ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് ഏഴ് മുതല്‍ ഓണ്‍ലൈനിലാണ് പരിപാടി. കവി ഏഴാച്ചേരി രാമചന്ദ്രന്‍, കെ.എന്‍ കുഞ്ഞഹമ്മദ്, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ.ജെ ദേവന്‍, കെ.എന്‍ ഗണേഷ്, ബി.എം സുഹ്‌റ, ഡോ രാജ ഹരിപ്രസാദ്, കെ വരദരാജന്‍, കെ.എം ഹരിലാല്‍ എന്നിവര്‍ വരുംദിവസങ്ങളില്‍ പ്രഭാഷണം നടത്തും.