സഭാ തര്‍ക്കം സംബന്ധിച്ച് മുഖ്യമന്ത്രി ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങളുമായി ഇന്ന് ചര്‍ച്ച നടത്തും. ഇരു വിഭാഗങ്ങളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയാണിത്. ഇന്നത്തെ ചര്‍ച്ചയ്ക്ക് മുന്നോടിയായി യാക്കോബായ സഭയിലെ മൂന്ന് മെത്രാന്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
യോജിച്ച് പോവമെന്ന് മെത്രാന്മാര്‍ ഉറപ്പ് നല്‍കിയെന്നാണ് സൂചന. എന്നാല്‍, ഇതില്‍ സഭയ്ക്ക് ഉള്ളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോടതി വിധി അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ. പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കണമെന്ന കോടതി ഉത്തരവ് പലയിടത്തും സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ഏറ്റവും ഒടുവില്‍ കോട്ടയം മണര്‍ക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. പ്രശ്‌നപരിഹാരത്തിന് ഇപി ജയരാജന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ ഏറെ ചര്‍ച്ചകള്‍ നടന്നിട്ടും പരിഹാരം കണ്ടെത്താനാകാത്ത സ്ഥിതിയാണ് ഉള്ളത്. തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

















