കോട്ടയം: താന്‍ യുഡിഎഫിലേക്കില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റക്ക് മത്സരിക്കും. യുഡിഎഫില്‍ എടുത്താലും വേണ്ട. എം എം ഹസന് വിവരക്കേടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
‘കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നിട്ട് ആരെങ്കിലും രക്ഷപ്പെടുമോ? ആറ് കഷ്ണമായി നില്‍ക്കുന്ന മുന്നണി. കാല് വാരും. എന്നെ എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചിട്ടില്ല’-പി സി ജോര്‍ജ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 60 സീറ്റുകളിലെങ്കിലും ജനപക്ഷം മത്സരിക്കുമെന്ന് പി.സി അറിയിച്ചു.