വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണം. ആറിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ ഒരു ഭീകരനുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന് തൊട്ടുമുന്‍പ് കഫേകളിലും റസ്റ്റോറന്റുകളിലുമെത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. ആക്രമികളുടെ ലക്ഷ്യം വ്യക്തമല്ല.
ഭീകരരില്‍ ഒരാളെ വധിച്ചെങ്കിലും ബാക്കിയുള്ളവര്‍ നഗരത്തില്‍ വിലസുകയാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് പറഞ്ഞു. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവെയ്പ്പ് നടന്നതിനാല്‍ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും കുര്‍സ് പറഞ്ഞു.


















