തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതരില്‍ 3,599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 438 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 47 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

7108 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 86,681 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. 24 മണിക്കൂറിനിടെ 33,345 പരിശോധനകളാണ് നടന്നത്. 12.41 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചു. രോഗവ്യാപനം കൂടിയിട്ടും മരണനിരക്ക് കുറയ്ക്കാനായതായി മുഖ്യമന്ത്രി വ്യക്തമാക്കി. രോഗ വ്യാപനത്തിന്റെ പ്രതിവാര വര്‍ധന അഞ്ചു ശതമാനം കുറഞ്ഞു.











