ന്യൂഡല്‍ഹി: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം. തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ തുടരാനും സിപിഐഎം തീരുമാനിച്ചു. അസമില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി സഹകരിക്കും. മതേതര പാര്‍ട്ടികളുമായി ധാരണ ഉണ്ടാക്കാനാണ് തീരുമാനമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
സ്വര്‍ണക്കടത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതാണെന്ന് യെച്ചൂരി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.