റിയാദ്: ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഏതെങ്കിലും രീതിയില്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണല്‍ ത്വലാല്‍ അല്‍ശല്‍ഹൂബ്. നുഴഞ്ഞുകയറ്റക്കാര്‍ അടക്കമുള്ള ഇഖാമ നിയമ ലംഘകരെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളെ അറിയിക്കണം. ഇത്തരക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും അടക്കം സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഖാമ നിയമ ലംഘകരെ സഹായിക്കുന്ന വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തും. നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിയമ നടപടിയിലൂടെ കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ നിയമ ലംഘകരുടെയും യാചകരുടെയും സാന്നിധ്യം രാജ്യത്ത് ഇല്ലാതാക്കുന്നതില്‍ സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും പ്രധാന പങ്കുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
അസീര്‍ പ്രവിശ്യയിലെ തന്നൂമയില്‍ മലക്ക് തീയിട്ട നുഴഞ്ഞുകയറ്റക്കാരായ മൂന്നു എത്യോപ്യക്കാരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇത്തരം നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.