രാജ്യത്ത് 48,268 പേർക്കു കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 551 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,21,641 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ 5,82,649 സജീവകേസുകളാണുള്ളത്. 74,32,829 പേരാണ് ഇതിനോടകം രോഗമുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,454 പേർ രോഗമുക്തി നേടി.











