കോഴിക്കോട്: മുന്നാക്ക സംവരണത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും പ്രഖ്യാപനം സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങളുടെ അവസരങ്ങള്‍ കുറക്കുന്നതാണ് മുന്നാക്ക സംവരണമെന്നും പിന്നാക്ക സംവരണം അട്ടിമറിക്കുന്ന പ്രഖ്യാപനം പിന്‍വലിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. നേരത്തെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.












