പാസഞ്ചർ ട്രെയിനുകൾ ഇനി ഓടുക നൂറു കിലോമീറ്റർ ദൂരത്തിൽ മാത്രം. 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളെ രണ്ടാക്കുവാനാണ് റെയിൽവേയുടെ തീരുമാനം. ഇതോടെ സമയക്രമത്തിലും മാറ്റം വരും. പാസഞ്ചര്‍ ട്രെയിനുകള്‍ ഗുഡ്സ് ട്രെയിനുകള്‍ക്കു വഴിമുടക്കുന്നത് ഒഴിവാക്കാനാണ് പുതിയ തീരുമാനം.
സംസ്ഥാനത്തു കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ (566605), കോഴിക്കോട്-തൃശൂര്‍ (56664), ഗുരുവായൂര്‍-എറണാകുളം (56375) പാസഞ്ചറുകളാണു രണ്ടു ട്രെയിനുകളാക്കുക. ഇതില്‍ കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-തൃശൂര്‍ എന്നിങ്ങനെ 2 പാസഞ്ചറുകളാകും.
കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ അവസാനിപ്പിച്ചു രണ്ടു ട്രെയിനുകളാക്കും. ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-എറണാകുളം പാസഞ്ചറുകളാക്കും. പക്ഷേ ഇവയൊന്നും തുടര്‍ച്ചയായ ട്രെയിനുകളല്ല. സ്വതന്ത്ര പാസഞ്ചറുകളായി പുതിയ സമയക്രമത്തിലായിരിക്കും സര്‍വീസ് നടത്തുക.
ട്രെയിനുകള്‍ രണ്ടാക്കിയ ശേഷമുള്ള സമയക്രമം, പുതിയ നമ്പര്‍ ബ്രാക്കറ്റില്‍;
- കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56605)- കോയമ്പത്തൂര്‍ വൈകിട്ട് 4.30ന് പുറപ്പെടും.. ഷൊര്‍ണൂര്‍7.05.
- ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56607) ഷൊര്‍ണൂര്‍10.10 (രാത്രി),തൃശൂര്‍ (11.10).
- കോഴിക്കോട് – ഷൊര്‍ണൂര്‍ (56321) കോഴിക്കോട് 7.30 (രാവിലെ), ഷൊര്‍ണൂര്‍ (9.05)
- ഷൊര്‍ണൂര്‍-തൃശൂര്‍ (56301) ഷൊര്‍ണൂര്‍ 12.00 (ഉച്ചയ്ക്ക്), തൃശൂര്‍(1.00)
- ഗുരുവായൂര്‍-തൃശൂര്‍ (56375), ഗുരുവായൂര്‍12.15 (ഉച്ചയ്ക്ക്), തൃശൂര്‍(12.50).
- തൃശൂര്‍-എറണാകുളം (56303) തൃശൂര്‍ 1.20 (ഉച്ചയ്ക്ക്), എറണാകുളം(3.50).