യു.എ.ഇ: കോവിഡ് 19 പ്രതിസന്ധി അതിജീവിക്കാന്‍ 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് ദുബായ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ആണ് പാക്കേജ് പ്രഖ്യാപിച്ചത്. കോവിഡ് തകര്‍ത്ത സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിനായാണ് പാക്കേജ്.
നേരത്തെ സമാനാമായ മൂന്നു പാക്കേജുകള്‍ എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു. സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനായി ഇതോടെ 680 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ് ദുബായ്ക്ക് ലഭിക്കുക.
‘ആഗോളതലത്തില്‍ നിരവധി ബിസിനസ് മേഖലകളില്‍ കോവിഡ് പാന്‍ഡെമിക് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പ്രാദേശികമായി ഈ വെല്ലുവിളികളെ പൂര്‍ണമായും മറികടന്ന് സാമ്പത്തിക വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടം സ്ഥാപിക്കാനാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.