കേരളത്തിന്റെ ആയുര്‍വേദം ഡല്‍ഹിയിലേക്ക് പറിച്ച് നട്ട് ഡാര്‍ട്ട് ഗ്ലോബല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ‘കേരള ആയുരാരോഗ്യ’ എന്ന പേരില്‍ തുടങ്ങിയ ആയുര്‍വേദ ക്ലിനിക് ഫരീദാബാദ് രൂപതയിലെ റവ. ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
സൗത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ ചെയര്‍മാന്‍ ശൈലേന്ദര്‍ സിംഗ്, ഭാര്യ രേണു സിംഗ്, ന്യൂഡല്‍ഹിയിലെ സെന്റ് മേരീസ് പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ ഡോ. തോമസ് ജോര്‍ജ്, ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ന്റെ എഡിറ്റോറിയല്‍ ഡയറക്ടറും ‘ഹു ഈസ് ഹു ഓഫ് ഡല്‍ഹി മലയാളീസ്’ന്റെ ചീഫ് എഡിറ്ററുമായ പി സുകുമാരന്‍, ‘ഹു ഈസ് ഹു ഓഫ് ഡല്‍ഹി മലയാളീസ്’ന്റെ മാനേജിംഗ് എഡിറ്റര്‍ രാധാകൃഷ്ണന്‍ എന്‍.വി എന്നിവര്‍ ചടങ്ങില്‍ സന്നിതരായി.
ന്യൂഡല്‍ഹിയിലെ ഇ-6 പാര്‍ക്ക് എക്സ്റ്റന്‍ഷന്‍ മാര്‍ക്കറ്റ് മെയിന്‍ റോഡില്‍ ആരംഭിച്ച ‘കേരള ആയുരാരോഗ്യ’ത്തിന്റെ ഉടമസ്ഥന്‍ ഡല്‍ഹി പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റും ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡൊമിനിക് ജോസഫ് ആണ്. 25 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം, പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു.
കേരളത്തിലെ പരമ്പരാഗത ആയുര്‍വേദ ചികിത്സ അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തിലും ധാര്‍മ്മികതയിലും രാജ്യതലസ്ഥാനത്ത് സ്ഥാപിക്കുകയെന്നത് ഡൊമിനിക് ജോസഫിന്റെ ദീര്‍ഘകാല സ്വപ്‌നമായിരുന്നു. 2018 ല്‍ രാജസ്ഥാനിലെ നീമ്രാനയില്‍ ഒരു ആയുര്‍വേദ കേന്ദ്രം ആരംഭിച്ചു, പിന്നീട് ഇത് ന്യൂഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.
ഡോ വൈശാഖ് വി നയിക്കുന്ന ആയുര്‍വേദ ക്ലിനികില്‍ പരിചയസമ്പന്നരായ ആയുര്‍വേദ തെറാപ്പിസ്റ്റുകളാണുള്ളത്. നാല് ചികിത്സാ മുറികള്‍, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂം, സ്റ്റോര്‍ റൂ, വിശാലമായ സ്വീകരണമുറി എന്നിവകൊണ്ട് വിപുലമാണ് ‘കേരള ആയുരാരോഗ്യ’.
ബന്ധപ്പെടുക:
മൊബൈല്‍ നമ്പര്‍: 98730 64428, 93110 37517
ഇമെയില്‍: ayurarogya20@gmail.com & domicckj12@gmail.com


















