കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ ഗാന്ധി എംപിയുടെ പ്രസ്‌താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐക്കെതിരായ സിപിഐ എം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയും ആത്മഹത്യാപരവുമാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലുമൊക്കെ രാഷ്ട്രീയപകപോക്കല്‍ നടത്തുന്നതിനാലാണ് സിബിഐയെ വിലക്കിയതെന്നും ചെന്നിത്തല സമ്മതിച്ചു.
രാഹുല്‍ ഗാന്ധിയും സിബിഐയുടെ കടന്നുകയറ്റത്തെ എതിര്‍ത്ത് സംസാരിച്ചതല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ ചെന്നിത്തല ഒഴിഞ്ഞു മാറി.
രാഹുൽ ഗാന്ധി കേരളത്തിലെ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞിരുന്നു. CBI അടക്കമുള്ള കേന്ദ്ര ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും താനടക്കമുള്ളവരെ കേസിൽ പെടുത്തിയെന്നും വയനാട് സന്ദർശന വേളയിൽ രാഹുൽ ആരോപിച്ചിരുന്നു. രാഹുലിന്റെയും AlCC യുടേയും നിലപാടിനെതിരെയുള്ള ചെന്നിത്തലയുടെ പ്രതികരണങ്ങൾ ഹൈക്കമാന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്.