തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന മാഫിയ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്ത്. മൃതസജ്ജീവനി പദ്ധതി അട്ടിമറിക്കുകയാണ്. രണ്ടുവര്‍ഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂര്‍ കേന്ദ്രമാക്കിയാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാരാണ് അവയവദാനത്തിനായി ആളുകളെ എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തൃശൂര്‍ എസ്.പി സുദര്‍ശനാണ് കേസിന്റെ ചുമതല.