തിരുവനന്തപുരം: കേരള ടൂറിസത്തിന് ജനകീയമുഖം നൽകുന്നതിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ വിജയിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷവും വെബിനാർ സീരിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൂന്നു വർഷക്കാലത്തെ മിഷൻറെ പ്രവർത്തനത്തിലൂടെ ഒരുലക്ഷം പേർക്ക് തൊഴിലും വരുമാനവും വിനോദസഞ്ചാരമേഖലയിൽ ഉറപ്പുവരുത്താനായി എന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി വിനോദ സഞ്ചാരമേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷന് കഴിഞ്ഞു. 3 വർഷം കൊണ്ട് 35 കോടി രൂപയുടെ വരുമാനം തദ്ദേശ വാസികൾക്ക് നേടിക്കൊടുക്കാൻ മിഷൻ പ്രവർത്തനങ്ങൾക്കായി.
എല്ലാ അക്കോമഡേഷൻ യൂണിറ്റുകൾക്കും താമസംവിനാ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ നടപ്പാക്കും. മാലിന്യ സംസ്ക്കരണത്തിന് ടൂറിസം വകുപ്പിന്റെ ഓരോ ഏജൻസിയും പദ്ധതി ഉണ്ടാക്കേണ്ടതില്ല. പകരം എല്ലാ ഏജൻസികളും ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്ന് ടൂറിസം വ്യവസായികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ഉത്തരവാദിത്ത ടൂറിസം മിഷൻ ആ പദ്ധതികൾ നിർവ്വഹണം നടത്തിയാൽ മതിയാകും മന്ത്രി കൂട്ടിച്ചേർത്തു.
ഉത്തരവാദിത്ത ടൂറിസം മിഷനിലൂ ടെ 140 ഗ്രാമീണ ടൂറിസം പാക്കേജുകളാണ് നടപ്പാക്കുന്നതെന്ന് ടൂറിസം ഡയറക്ടർ പി.ബാല കിരൺ ഐ എ എസ് പറഞ്ഞു. മിഷന്റെ 80% യൂണിറ്റുകളും സ്ത്രീകളാണ് നയിക്കുന്നത്. ഡയറക്ടർ കൂട്ടിച്ചേർത്തു. യോഗത്തിൽ കെ ടി എം പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ ,ടൂറിസം ഉപദേശകസമിതി അംഗങ്ങളായ E M നജീബ്, ഏബ്രഹാം ജോർജ് , പി.കെ.അനീഷ് കുമാർ, എം.പി.ശിവദത്തൻ, മിഷൻ കോ ഓർഡിനേറ്റർ ബിജി സേവ്യർ എന്നിവർ സംസാരിച്ചു.
2008 ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തങ്ങള്‍ സംസ്ഥാന വ്യപകമാക്കുന്നതിനായി 2017 ലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചത്. ഈ മിഷന്‍റെ മൂന്നു വര്‍ഷക്കാലത്തെ പ്രവര്‍ത്തന ഫലമായി യൂണിറ്റുകളുടെ എണ്ണം 197 ല്‍ നിന്നും 20000 ആയി ഉയര്‍ന്നു. ഈ യൂണിറ്റുകള്‍ക്ക് 3 വര്‍ഷക്കാലം കൊണ്ട് ടൂറിസത്തില്‍ നിന്നും ലഭ്യമായ ആകെ പ്രാദേശിക വരുമാനം 35 കോടി രൂപയാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ നിലവിൽ വന്നതിനു ശേഷം മൂന്നു വർഷക്കാലം കൊണ്ട് പേപ്പർബാഗ് നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, വിവിധ കരകൗശല വസ്തുക്കൾ ഉണ്ടാക്കൽ, പപ്പട നിർമ്മാണം, മെഴുകുതിരി നിർമ്മാണം, സാമ്പിൾ സോപ്പ് നിർമ്മാണം, എന്നിങ്ങനെ ഉള്ള ട്രെയിനിങ്ങുകൾ, പ്രാദേശിക ടൂർ ലീഡേഴ്സിനുള്ള ട്രെയിനിങ്,സ്റ്റോറി ടെല്ലിങ് ട്രെയിനിങ്, ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനുള്ള ട്രെയിനിങ് എന്നിങ്ങനെ വിവിധ 5432 ആളുകൾക്ക് പരിശീലനം നൽകി. എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം പാക്കേജുകളുടെ എണ്ണം 7 ല്‍ നിന്നും 140 ആയി ഉയര്‍ന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ആകെയുള്ള 20000 യൂണിറ്റുകളിൽ 80% യൂണിറ്റുകളും സ്ത്രീകള്‍ നയിക്കുന്നു. ഇതിലൂടെ ടൂറിസം രംഗത്തെ സ്ത്രീശാക്തീകരണത്തില്‍ വലിയ ഇടപെടലാണ് മിഷൻ നിർവ്വഹിച്ചത്.
ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തങ്ങള്‍ വഴി, 2017 ൽ-ഡബ്ലിയുടിഎം ന്‍റെ ഹൈലി കമെൻഡഡ് അവാർഡ് , 2018 ലെ ‘ബെസ്റ് ഇൻ റെസ്പോൺസിബിൾ ടൂറിസം’ എന്ന വിഭാഗത്തിൽ ഗോൾഡ് അവാർഡ്, വേൾഡ് റെസ്പോൺസിബിൾ ടൂറിസം അവാർഡ്‌സ് 2018 ലെ ‘ബെസ്ററ് ഫോർ മാനേജിങ് സക്‌സസ് അവാര്‍ഡ്, പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡ് 2019 ല്‍ വിമെന്‍ എംപവര്‍മെന്റ് അവാര്‍ഡ് എന്നീ 4 അന്താരാഷ്ട്ര അവാർഡുകളും 3 നാഷണൽ അവാർഡുകളും ഉൾപ്പെടെ 7 അവാർഡുകളാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങൾക്ക് ലഭിക്കുകയുണ്ടായി.
നാളെ ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം മേഖലയിലെ പ്രാദേശിക ഇടപെടലുകളും എന്ന വിഷയത്തിൽ വെബിനാർ നടക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഗുണഭോക്താക്കളാണ് ഈ വെബിനാറിൽ സംസാരിക്കുന്നത്.