കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ടൊയോട്ട. കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഉത്സവ സീസണിന്റെ മുന്നോടിആയാണ് ഓഫറുകള്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലീവ് ട്രാവല്‍ സ്‌കീം പദ്ധതിക്ക് പകരമായ സ്പെഷ്യല്‍ കാഷ് പാക്കേജിനൊപ്പവും ടൊയോട്ട കാര്‍ സ്വന്തമാക്കാന്‍ കഴിയും. ടൊയോട്ടയുടെ പ്രത്യേക മൂന്നു മാസ ഇ.എം.ഐ ഹോളിഡേ ഓഫറും ലഭ്യമാവും.
രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച സ്പെഷ്യല്‍ ക്യാഷ് പാക്കേജില്‍ ജീവനക്കാര്‍ക്ക് ലീവ് എന്‍കാഷ്മെന്റും ലീവ് ട്രാവല്‍ കണ്‍സഷന്‍ നിരക്കും അടങ്ങുന്ന എല്‍.ടി.സി, എല്‍.ടി.എക്ക് തുല്യമായ ക്യാഷ് റീഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്യാന്‍ കഴിയും. 12 ശതമാനമോ മുകളിലോ ജി.എസ്.ടി നല്‍കുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ആദായനികുതി ഇളവുകളും ലഭിക്കും.
ധനകാര്യ മന്ത്രാലയത്തിന്റെ ക്യാഷ് പാക്കേജുമായി പ്രത്യേക ടൊയോട്ട ഉത്സവ ഓഫറുകള്‍ ബന്ധിപ്പിച്ച് കാര്‍ വാഹനം വാങ്ങുമ്പോഴുള്ള സാമ്പത്തികഭാരം കുറയ്ക്കാ ന്‍കഴിയുമെന്ന് ടൊയോട്ട അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിനായിരം രൂപ പലിശരഹിത അഡ്വാന്‍സായും ലഭിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, ഗ്ലാന്‍സ, യാരിസ് മോഡലുകള്‍ക്കും തുക ഉപയോഗിക്കാം. ഏഴു വര്‍ഷത്തെ വായ്പ കാലാവധി പോലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.