മുംബൈ: ‘ഇന്‍’ എന്ന പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ച് മൈക്രോമാക്സ് ഇന്‍ഫോര്‍മാറ്റിക്സ് ലിമിറ്റഡ്.ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ചുവടുപിടിച്ചാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലക്ക് മൈക്രോമാക്സിന്റെ തിരിച്ചുവരവ്. ‘ഇന്‍’ എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യന്‍ വിപണിയിലെ തിരിച്ചുവരവില്‍ സന്തുഷ്ടരാണെന്ന് മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മ പറഞ്ഞു. ഇന്ത്യ എന്ന വാക്ക് അല്ലെങ്കില്‍ ‘ഇന്‍’എന്നത് ഉത്തരവാദിത്തബോധം പകരുന്നതാണ്. എന്തിനേക്കാളും വലുത് അത് നല്‍കുന്ന അഭിമാനമാണ്. ‘ഇന്‍’ മൊബൈല്‍ ഉപയോഗിച്ച് ഇന്ത്യയെ വീണ്ടും ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭൂപടത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് മൊബൈല്‍ ഗെയിമിംഗ് വിപണികളിലൊന്നാണ് ഇന്ത്യ. ‘ഇന്‍’ബ്രാന്‍ഡിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് രാഹുല്‍ശര്‍മ്മ പറഞ്ഞു.
യുവതലമുറയെ ലക്ഷ്യമിട്ടട്ടണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ പരിതസ്ഥിതി വളര്‍ത്തിയെടുക്കുകയും യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത മികച്ച ഉപഭോക്തൃ അനുഭവവുമാണ് ബ്രാന്‍ഡിലൂടെ ഉറപ്പുനല്‍കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പുന:പ്രവേശനത്തിന് 500 കോടി രൂപയുടെ നിക്ഷേപം മൈക്രോമാക്സ് നടത്തും. പുതുതലമുറ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും. ‘ഇന്‍’ബ്രാന്‍ഡിന് കീഴില്‍ പുതിയശ്രേണി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കും.
ഭിവാടി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അത്യാധുനിക ഉല്‍പാദനസൗകര്യങ്ങള്‍െ മെക്രോമാക്സിനുണ്ട്. പ്രതിമാസം 2 ദശലക്ഷത്തിലധികം ഫോണുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ബ്രാന്‍ഡിനുണ്ട്. ചില്ലറ വിതരണശൃംഖല ശക്തിപ്പെടുത്തും. ഇന്ത്യയിലുടനീളം പതിനായിരത്തിലധികം വില്പനശാലകളും ആയിരത്തിലധികം സേവനകേന്ദ്രങ്ങളും കമ്പനിക്കുണ്ട്.
ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി, ഡ്യുവല്‍സിം, ക്വാര്‍ട്ടിഉപകരണം, ഗെയിമിംഗ് ഉപകരണം, വിമന്‍സ്ലൈന്‍ ഓഫ് ഡിവൈസുകള്‍, യൂണിവേഴ്സല്‍ റിമോട്ട് കണ്‍ട്രോള്‍ ഫോണ്‍, എംടിവി ഫോണ്‍, ഡോക്കബിള്‍ ബ്ലൂടൂത്ത് , എഡ്യൂടൈന്‍മെന്റ് ടാബ്ലെറ്റ് എന്നിവ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ മൈക്രോമാക്സിനുണ്ട്.