പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ വി.കെ ജയരാജ് പോറ്റിയാണ് ശബരിമല മേല്‍ശാന്തി. എം.എന്‍
രജികുമാറിനെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ജയരാജ് പോറ്റി 2005-2006 വര്‍ഷത്തില്‍ മാളികപ്പുറം മേല്‍ശാന്തിയായിരുന്നു. എം.എന്‍ രജികുമാര്‍ എറണാകുളം അങ്കമാലി സ്വദേശിയാണ്.
അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. പ്രതിദിനം 250 പേര്‍ക്കാണ് പ്രവേശനം. 48 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച് കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ സന്നിധാനത്തേക്ക് കയറ്റിവിടുകയുള്ളൂ. തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണം കരുതിയാണ് നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.












