ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100 വര്‍ഷം തികയുകയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 നാണ്. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കന്റ് നഗരത്തിലാണ് സിപിഐ പിറന്നത്. എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33).
ചരിത്രത്തിലെ നാള്‍ വഴികള്‍
- കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിലും പടര്‍ന്ന് പന്തലിച്ചു. 1939 ഒക്ടോബർ 13 ന് പിണറായി പാറപ്രം സമ്മേളനത്തിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നത്.
- 1946 ഒക്ടോബർ 24-27 കാലത്ത് പുന്നപ്ര-വയലാർ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി. ദിവാന്റെ പട്ടാളവും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി. വെടിവെയ്പ്പുകളിൽ നിരവധിപ്പേർ മരണപ്പെട്ടു.
- 1952 ഏപ്രിൽ 17 ന് ലോക്സഭയിലെ മുഖ്യപ്രതിപക്ഷമായി. ഒന്നാം ലോക്സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ ആയിരുന്നു. എ.കെ.ഗോപാലൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവായി ചരിത്രത്തിന്‍റെ ഏടുകളില്‍ ഇടം പിടിച്ചു.
- 1957 ഏപ്രിൽ 5 ന് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ ഭരണത്തിൽ വന്നു. ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരമേറ്റു. ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.
- 1964 ഏപ്രിൽ 11 ന് കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന് സിപിഐ(എം) രൂപീകരിച്ചു.
- 1969 നവംബർ ഒന്നിന് അച്യുതമേനോൻ കേരള മുഖ്യമന്ത്രിയായി. കോൺഗ്രസ് പിന്തുണയോടെയാണ് സിപിഐ നേതാവ് സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രിയായത്. തുടർച്ചയായി 7 വർഷം മുഖ്യമന്ത്രിയായി അദ്ദേഹം തുടര്‍ന്നു.
- 1977 ജൂൺ 21 ന് ബംഗാളിൽ ചരിത്രവിജയം നേടി. പശ്ചിമ ബംഗാളിൽ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രിയായി.
- 1978 ജനുവരി 5ന് ത്രിപുരയിലും ഭരണം പിടിച്ചു. ത്രിപുരയിലും സിപിഎം അധികാരത്തിൽ വന്നതോടെ. നൃപൻ ചക്രവർത്തി മുഖ്യമന്ത്രിയായി.
- 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കെ.ആർ.ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കിയത് പാര്‍ട്ടി ചരിത്രത്തിലെ പ്രധാന സംഭവമായി രേഖപ്പെടുത്തുന്നു .
- ചരിത്രപരമായ മണ്ടത്തരം പാര്‍ട്ടിയ്ക്ക് സംഭവിച്ചത് 1966 ലാണ്. 1996 ൽ ഇന്ത്യൻ പ്രധാനമന്ത്രി പദം ജ്യോതി ബസുവിന് ക്ഷണം ലഭിച്ചു. വാഗ്ദാനം പാർട്ടി നിരസിച്ചു. ചരിത്രപരമായ മണ്ടത്തരം എന്നാണ് പിന്നീട് ഈ തീരുമാനത്തെ വ്യാഖ്യാനിച്ചത്.
- 2011 മേയ് 13 ബംഗാളിൽ അധികാരത്തിൽ നിന്ന് പുറത്തായി. പശ്ചിമബംഗാളിൽ സിപിഎം അധികാരത്തിൽ നിന്ന് പുറത്തായി. തുടർച്ചയായ 34 വർഷത്തെ സിപിഎം ഭരണത്തിനു വിരാമം.