വിദേശത്ത് നിന്നു തിരിച്ചെത്തിയ വിദഗ്ധ അർദ്ധ വിദഗ്ധ പ്രവാസികൾക്ക് അനുയോജ്യമായ തൊഴിൽ നല്കുന്നതിനായി ആരംഭിച്ച വെബ് പോർട്ടലിൽ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
കോവിഡ് മഹാമാരി മൂലം മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ഡ്രീം കേരള പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയത്. skill.registernorkaroots.org എന്ന വെബ് സൈറ്റിൽ അപേക്ഷിക്കണം.