യു.എ.ഇ: കോവിഡ് പ്രതിസന്ധിയില്‍ അടച്ച റാക് അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. എയര്‍ അറേബ്യയുടെ സര്‍വിസുകളാണ് പ്രധാനമായും റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്നുണ്ടാവുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. റാസല്‍ഖൈമയിലേക്ക് യാത്രക്ക് ഒരുങ്ങുന്നവര്‍ മൊബൈല്‍ ഫോണില്‍ അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. യാത്രദിനത്തിന് നാലുദിവസം മുമ്പ് എടുത്ത കോവിഡ് നിര്‍ണയ സാക്ഷ്യപത്രം, ആരോഗ്യ ഇന്‍ഷുറന്‍സ്, ആരോഗ്യസ്ഥിതി അറിയിക്കുന്ന ഫോറം എന്നിവ യാത്രക്കാര്‍ നിര്‍ബന്ധമായും കരുതണം.
ആഴ്ചയില്‍ രണ്ടുദിവസം കേരളത്തിലേക്കുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.കോവിഡുമായി ബന്ധപ്പെട്ട് ഇവിടെ നിന്നുള്ള സര്‍വിസുകള്‍ നിര്‍ത്തിയിരുന്നെങ്കിലും വിവിധ രാജ്യങ്ങളിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശം സാധാരണക്കാരായ ആയിരങ്ങള്‍ക്ക് തുണയായി. റാക് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വേകുമെന്ന് വിലയിരുത്തപ്പെടുന്നു.റെസിഡന്റ്, വിസിറ്റ് വിസക്കാര്‍ക്ക് റാക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍, ഇവിടെ എത്തുന്നവര്‍ പി.സി.ആര്‍ പരിശോധന നടത്തണം.

















