യു.എ.ഇ: സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതും അപമാനിക്കുന്നതും 500,000 ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്.അപവാദവും അപകീര്‍ത്തിയും ഉള്‍പ്പെടുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്ന താമസക്കാര്‍ക്ക് തടവും, കൂടാതെ 250,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ഒടുക്കേണ്ടി വരും.
സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് നിയമം നമ്പര്‍ 5 2020 ലെ ആര്‍ട്ടിക്കിള്‍ 20 അനുസരിച്ച്, ടെലികോം നെറ്റ് വര്‍ക്കുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഐ.ടി.പ്ലാറ്റ് ഫോം ഉപയേഗിച്ച് ഇത്തരത്തിലുള്ള കുറ്റകൃത്യം ചെയ്താല്‍ ഒരാള്‍ ശിക്ഷയ്ക്ക് വിധേയനാകും.
പ്രോസിക്യൂട്ടര്‍മാരുടെ കണക്കുകള്‍ പ്രകാരം 2018 ല്‍ റിപ്പോര്‍ട്ട് ചെയ്ത 357 കേസുകളെ അപേക്ഷിച്ച് 2019 ല്‍ 512 സോഷ്യല്‍ മീഡിയ നിയമ ലംഘങ്ങള്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ടു.2017 ല്‍ 392 സോഷ്യല്‍ മീഡിയ ദുരുപയോഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട.


















