ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 12.10 % മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നത്തെ കണക്ക് അനുസരിച്ച് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8,61,853 ആണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് ചികിത്സയിലുള്ളവരുടെ നിരക്ക് കുറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 71,559 പേര്‍ സുഖം പ്രാപിച്ചു. ആകെ രോഗമുക്തര്‍ 61,49,535 പേരാണ്. 66,732 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 52,87,682 ആയി. ദേശീയതലത്തില്‍ കോവിഡ് രോഗമുക്തി നിരക്ക് 86.36 ശതമാനമായി വര്‍ധിച്ചു.
മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും 10,000 ത്തിലധികം പേര്‍ രോഗമുക്തരായി. പത്തായിരത്തിലധികം കേസുകളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കര്‍ണാടകയിലും കേരളത്തിലും 9,000 ലധികം കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 816 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.