തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതി ആരോപണം ഉയരുമ്പോള്‍ തുടരെ കള്ളം പറയുന്ന മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാതായെന്നും പിണറായി വിജയനുള്ളത് ഫാസിസ്റ്റ് മനസാണെന്നും മുല്ലപ്പള്ള ആരോപിച്ചു.
ക്രൂരനായ, ക്രിമിനല്‍ പശ്ചാത്തലമുള്ള മുഖ്യമന്ത്രിയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം ഏകാധിപതിയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. മുഖ്യമന്ത്രി തുടരെ കള്ളം പറയുകയാണെന്നും കള്ളം പറയാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് സിപിഎമ്മുകാര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.










