താനെ: മുംബൈ നഗരത്തില്‍ വെദ്യുതി ബന്ധം നിലച്ചു. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലാണ് പവര്‍ഗ്രിഡ് തകരാറ് മൂലം വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചതോടെ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ആശുപത്രികളുടേയും ഓഫീസുകളുടേയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
രാവിലെ 10 മണിയോടെയാണ് തകരാറുണ്ടായത്. ടാറ്റയുടെ വൈദ്യുതി ശൃംഖലയിലെ തകരാറാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമെന്ന് ബൃഹന്‍ മുംബൈ ഇലക്‌ട്രിക്ക് സപ്ലേ ആന്‍റ് ട്രാന്‍സ്മിഷന്‍ (ബെസ്റ്റ്) ട്വീറ്റ് ചെയ്തു.
12 മണിയോടെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര വൈദ്യുതി മന്ത്രി നിതിന്‍ റാവത്ത് അറിയിച്ചു.