റാഞ്ചി: എം.എസ് ധോണിയുടെ അഞ്ച് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിഎല്ലില്‍ കൊല്‍ക്കത്തയോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റപ്പോഴാണ് കച്ച് സ്വദേശിയായ 16കാരന്‍ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. നിലവില്‍ ചെന്നൈയുടെ ക്യാപ്റ്റനാണ് ധോണി.
16 കാരന്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ മകള്‍ക്കെതിരെ ഇത്തരമൊരു ഭീഷണി.
ബാംഗ്ലൂറിന്റെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മോശം പ്രകടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കെതിരെയും സമാനമായ രീതിയില്‍ സൈബര്‍ അധിക്ഷേപം നടന്നിരുന്നു. ഈ സീസണില്‍ ചെന്നൈയുടെ തുടരെ തുടരെയുള്ള തോല്‍വിയില്‍ ടീം അംഗങ്ങള്‍ക്കതിരെ സൈബര്‍ ആക്രമണങ്ങളും ട്രോളുകളും പതിവായിരിക്കുകയാണ്.