രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായരെ തിരിച്ചേല്‍പ്പിച്ചതായി സംവിധായകന്‍ വി.എ ശ്രീകുമാര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എംടിക്കു മുന്നില്‍ വ്യവഹാര യുദ്ധത്തില്‍ അര്‍ജ്ജുനനെ പോലെ തളര്‍ന്നവനാണ് താനെന്നും മുന്നില്‍ ആരെന്നു നോക്കാതെ യുദ്ധം ചെയ്യണം എന്ന ഉപദേശം ചെവിക്കൊള്ളുന്നില്ലെന്നും ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/vashrikumar/posts/3377200939054279
എംടിയുടെ തിരക്കഥയില്‍ സിനിമ ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞ ശ്രീകുമാര്‍ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെ എംടി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വ്യക്തമാക്കി.
കാലയളവിലുണ്ടായ താമസം വീഴ്ചയായി ചിത്രീകരിച്ച് എംടിയുടെ മനസിനെ കൂടുതല് കലുഷിതമാക്കാനും തെറ്റിദ്ധാരണ പെരുപ്പിക്കാനും ചില ആളുകള്‍ ശ്രമിച്ചുവെന്ന് ആരോപിച്ച ശ്രീകുമാര്‍ എംടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. രണ്ടാമൂഴം സിനിമയാക്കണമെന്ന ആഗ്രഹം തന്റെ മകളുടേതായിരുന്നുവെന്നും രണ്ടാമൂഴം സിനിമയാകുമ്പോള്‍ തിയേറ്ററില്‍ പോയി കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം