തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനമാകാമെന്ന് വിദ്ഗധസമിതി അറിയിച്ചെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടത്. പമ്പ വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് എല്ലാ വഴികളും അടയ്ക്കും. ഓണ്‍ലൈന്‍ ദര്‍ശനത്തില്‍ തീരുമാനം തന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷമെന്നും മന്ത്രി അറിയിച്ചു.
പത്ത് വയസിനും അറുപത് വയസ്സിനും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രം ദര്‍ശനം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം 1000 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. വാരാന്ത്യത്തില്‍ 2,000 പേര്‍ ആകാമെന്നും മന്ത്രി അറിയിച്ചു. വിശേഷദിവസങ്ങളില്‍ 5,000 വരെയാകാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി മന്ത്രി അറിയിച്ചു.
അതേസമയം, ഒക്ടോബര്‍ 15ന് ശേഷം നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കും. ഹില്‍ സ്റ്റേഷനുകള്‍, അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.












