ന്യൂഡല്‍ഹി: ഹത്രാസ് ബലാത്സംഗക്കൊല ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. തങ്ങളുടെ അധികാരം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും കോടതി പറഞ്ഞു.
കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ദിര ജയ്‌സിംഗ് കോടതിയെ അറിയിച്ചു. ഉന്നാവോ കേസിലേത് പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണം.പട്ടികജാതി, പട്ടികവര്‍ഗ പീഡനനിയമം പ്രതികള്‍ക്ക് മേല്‍ചുമത്തണമെന്നും ഇന്ദിരാ ജയ്‌സിങ് പറഞ്ഞു.
അതേസമയം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.