ഹാത്തരസ് അവസാനത്തിന്റെ ആരംഭമാകുമോ?

hath

കെപി സേതുനാഥ്

ഭരണകൂടാധികാരത്തിന്റെ പിന്‍ബലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ അധീശത്വം സ്ഥാപിച്ച ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ അവസാനത്തിന്റെ ആരംഭമായി ഹാത്തരസ് മാറുമോ? നീതിയുക്തമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളിലും, പ്രയോഗങ്ങളിലും വ്യാപൃതരായവരെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഈ ചോദ്യം അപ്രതീക്ഷിതമായ കോണുകളില്‍ നിന്നു പോലും ഉയരുന്നതിന്റെ അനുരണനങ്ങളാണ് രാജ്യമാകെ ഇപ്പോള്‍ ദൃശ്യമാവുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ മാധ്യമചരിത്രത്തിലെ അവസ്മരണീയമായ ചില നിമിഷങ്ങള്‍ക്ക് ഹാത്തരസ് നിമിത്തമായത് നല്‍കുന്ന സൂചനകള്‍ അതാണ്. ഭാരത് സമാചാര്‍ ന്യൂസ്, എബിപി ന്യൂസ് തുടങ്ങിയ ടെലിവിഷന്‍ ചാനലുകളിലെ രണ്ട് വനിതാ റിപോര്‍ടര്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാധ്യമപ്രവര്‍ത്തനം ഉത്തര്‍ പ്രദേശില്‍ നിലനില്‍ക്കുന്ന ഭരണകൂട ഹിംസയുടെ നാനാഭാവങ്ങളും കലര്‍പ്പില്ലാതെ വെളിപ്പെടുത്തുന്നതായിരുന്നു. ഹാത്തരസ് സംഭവത്തിലെ നിന്ദ്യമായ നൃശംസത വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ലഭ്യമാണ്.

Also read:  സുപ്രീംകോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം അവശ്യം: പ്രശാന്ത് ഭൂഷണ്‍

ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ അധീശത്വം പടിപടിയായി ഉറപ്പിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ മാധ്യമ മേഖലയില്‍ നിന്നുള്ള ഈയൊരു പ്രവര്‍ത്തി ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധാരണമെന്നു വേണമെങ്കില്‍ കരുതാവുന്നതാണ്. ഹാത്തരസില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ നേരിടുന്ന പൂര്‍ണ്ണവിലക്കിനു പുറമെ ഉത്തര പ്രദേശിന്റെ മറ്റുള്ള ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന കൈയേറ്റങ്ങളും അതിക്രമങ്ങളും ഭരണകൂട ഹിംസ അതിന്റെ നാട്യങ്ങളെല്ലാം ഉപേക്ഷിക്കുന്നതിന്റെ സൂചന വ്യക്തമായും നല്‍കുന്നു. ഇനിയുള്ള കാലത്തെ ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ മാതൃക ‘ഗുജറാത്തല്ല, ഉത്തര്‍ പ്രദേശാണെന്ന’ വിലയിരുത്തലുകളെ പൂര്‍ണ്ണമായും ശരിവെയ്ക്കുന്ന ഹിംസകളാണ് ആദിത്യനാഥന്റെ കാര്‍മികത്വത്തില്‍ അരങ്ങേറുന്നത്. 1980-കളിലും 90-കളിലും വര്‍ഗീയ കലാപങ്ങളെന്ന പേരില്‍ അരങ്ങേറിയ ന്യുനപക്ഷ ഹിംസകള്‍ ഗുജറാത്തിലെ ഗോധ്രയില്‍ ഒരു പുതിയ പാരമ്യത്തിലെത്തിയതിനു ശേഷം അക്രമങ്ങളുടെ രൂപകല്‍പനയില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. പഴയതു പോലെ ഒരു പ്രദേശം ഒന്നാകെ വിഴുങ്ങുന്ന കൊലകള്‍ക്കും, കൊള്ളിവെയ്പിനും പകരം വികേന്ദ്രീകൃതമായ നിലയില്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന രീതി ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ 2013-ല്‍ നടപ്പിലാക്കിയ ഹിംസയില്‍ പ്രകടമായിരുന്നു. കഴിഞ്ഞ 7-വര്‍ഷമായി ഈ രീതി കൂടുതല്‍ കാര്യക്ഷമമായ നിലയില്‍ നടപ്പിലാക്കുന്നതിന്റെ സാങ്കേതിക വിദ്യ പലയിടത്തും ദൃശ്യമായിരുന്നു.

Also read:  കോവിഡ്‌ കാലത്തെ ബിസിനസ്‌: റിലയന്‍സ്‌ കാട്ടി തരുന്ന വഴികള്‍

വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട പ്രയോഗം കടമെടുത്താല്‍ ‘ഹിറ്റ് ആന്റ് റണ്‍’ ഹിംസയാണ് അതിന്റെ മുഖമുദ്രയെന്നു പറയാം. മനുസ്മൃതിയുടെ നീതിസാരത്തില്‍ അടിയുറച്ച രാഷ്ട്രീയ ഹൈന്ദവികതയും ഭരണകൂട ഹിംസയും ഒന്നായി മാറുമ്പോഴാണ് ആര്‍ഷഭാരതത്തിന്റെ തനതായ ഫാസിസ്റ്റു രാഷ്ട്രീയം സിദ്ധാന്തവും, പ്രയോഗവും ആയി അനുഭവേദ്യമാവുന്നത്. ഉത്തര്‍ പ്രദേശില്‍ ദൃശ്യമാവുന്ന രാഷ്ട്രീയ ആവിഷ്‌ക്കാരം അതാണ്. കക്ഷി രാഷ്ട്രീയത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന തരത്തില്‍ സംഭവിക്കുന്ന ഈ കൂടിക്കലരല്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള മുഖ്യധാര കക്ഷികള്‍ ഏറിയും കുറഞ്ഞും പങ്കു വെയ്ക്കുന്നു. ഹാത്തരസില്‍ സംഭവിച്ചത് ഇന്ത്യയുടെ ജോര്‍ജ് ഫ്‌ളോയിഡ് നിമിഷമാണെന്ന യോഗേന്ദ്ര യാദവിന്റെ നിരീക്ഷണം മുഖ്യധാരയില്‍ വലിയ ചലനം സൃഷ്ടിക്കാതെ പോയതിന്റെ കാരണം അതാണ്.

Also read:  മിനിമം ഗവണ്‍മെന്റ്, മാക്‌സിമം പ്രൈവറ്റൈസേഷന്‍: കേന്ദ്രത്തിന്റെ ചിന്ത ഇതെന്ന് രാഹുല്‍ഗാന്ധി

‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ എന്ന വിലയിരുത്തലിനെ അനുസ്മരിപ്പിക്കുന്ന മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ചട്ടപ്പടി പ്രതികരണങ്ങളുടെ നിര്‍ജ്ജീവതയെ മറികടക്കാന്‍ സഹായിക്കുന്നു എന്നതാണ് ഭാരത് സമാചാര്‍ ന്യൂസിലെയും, എബിപി ന്യൂസിലെയും വനിത റിപോര്‍ടര്‍മാര്‍ നടത്തിയ പ്രവര്‍ത്തിയുടെ മഹത്വം. എല്ലാം അടച്ചുറപ്പാക്കി ഭദ്രമെന്നു കരുതിയ പൊലീസ് വലയം ഭേദിയ്ക്കുവാന്‍ അവര്‍ പ്രകടിപ്പിച്ച ഊര്‍ജ്ജസ്വലതയുടെ ഒരംശമെങ്കിലും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികള്‍ വിജയിക്കുന്നപക്ഷം ഹാത്തരസ് അവസാനത്തിന്റെ ആരംഭം കുറിയ്ക്കുമെന്ന് പറയാനാവും.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »