കൊച്ചി നഗരത്തിൽ പരിശോധന കർശനമാക്കി പോലീസ്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടിയെടുക്കുന്നത്. തിരക്കുണ്ടാകാൻ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
ബ്രോഡ്‌വേ മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ കൂടുതൽ പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കി. വിവിധ കച്ചവട സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകി .നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെന്ന് എസിപി അറിയിച്ചു.