പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്തു. 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഇന്ന് നടന്നു. വീഡിയോ കോൺഫറൻസിംഗ് വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് സ്കൂള്‍ കെട്ടിടങ്ങളുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്.
https://www.facebook.com/PinarayiVijayan/videos/1244544369240150/
കിഫ്‌ബിയുടെ 5 കോടി ധനസഹായത്തോടെ നാല് സ്കൂളുകളും 3 കോടി ധനസഹായത്തോടെ 20 സ്കൂളുകളുമാണ് ഇന്ന് നാടിന് സമർപ്പിക്കുന്നത്. പ്ലാൻ ഫണ്ടിന്റെ ഭാഗമായി നിർമ്മിച്ച 62 ഉം നബാർഡ് സഹായത്തോടെ നിർമ്മിച്ച നാലും സ്കൂൾ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. നേരത്തെ 34 മികവിന്റെ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു.
https://www.facebook.com/PinarayiVijayan/videos/688053298783215/
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 100 സ്കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഉണ്ട്.
5 കോടി രൂപ വീതം ചെലവഴിച്ച് 141 സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയിൽ 67 സ്കൂളുകളും 3 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 33 സ്കൂളുകളും പൂർത്തിയായി. ഈ 100 സ്കൂളുകളിലായി മൊത്തം 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ 1617 ക്ലാസ്/സ്മാര്‍ട്ട് റൂമുകളും, 248 ലാബുകളും, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്.