തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടംകൂടി നിന്ന് പ്രതിഷേധിച്ചെന്നതാണ് കുറ്റം.
അതേസമയം, കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലെങ്കില്‍ കര്‍ശന നടപടി വരും, പിഴ കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രമേ പോകാവൂ എന്നും അദ്ദേഹം പറഞ്ഞു.











