പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് പി എസ് സി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ഉദ്യോഗാര്‍ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പി എസ് സി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ട നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പി എസ് സിയുടെ അറിയിപ്പ്.
നാളെ മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ശനിയാഴ്ച മുതല്‍ ഈ മാസം 31 വരെയാകും നിയന്ത്രണം.


















