ഹൈദരാബാദ്: സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി നാഥൂറാം വിനായക് ഗോഡ്‌സെ ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഗാന്ധിജിയെ വധിച്ച ഗോഡ്‌സയെയും, അയാള്‍ എന്തിന് ഗാന്ധിയെ കൊലപ്പെടുത്തിയെന്നും ഇന്ത്യന്‍ ജനത മറക്കാന്‍ പാടില്ലെന്നും ഒവൈസി വ്യക്തമാക്കി.
രാജ്യത്തെ മുസ്ലീങ്ങളോട് മഹാത്മാഗാന്ധി സ്വീകരിച്ച നിലപാട് ഗോഡ്‌സേയ്ക്ക് സ്വീകാര്യമായിരുന്നില്ലെന്നും ഹിന്ദുത്വവാദികള്‍ക്ക് മുസ്ലീങ്ങളോടുള്ള വിദ്വേഷമാണ് ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഒവൈസി പറഞ്ഞു.
Also read: അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും; മോചന ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം.
ഗാന്ധിവധത്തില്‍ ഹിന്ദുമഹാസാഭാ നേതാവ് വി.ഡി സവര്‍ക്കര്‍ക്ക് പങ്കുണ്ടെന്നു പറഞ്ഞ ഒവൈസി ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ അതിന്റെ തെളിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.












