വയനാട്: സമൂഹമാധ്യമങ്ങളില്‍ തന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള. കോവിഡ് വന്നുപോയവര്‍ക്ക് ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചത്.
സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജനങ്ങളില്‍ പരിഭ്രാന്തിപരത്തുന്ന വസ്തുതാ വിരുദ്ധമായ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.












