പൂനെ: മോഷ്ടാവെന്ന് സംശയത്തില്‍ മഹാരാഷ്ട്രയില്‍ യുവാവിനെ തല്ലിക്കൊന്നു. സോലാപ്പൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അബോധാവസ്ഥയിലായ യുവാവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302, 34 എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.











