കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അസ്‌ലം ആണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാള്‍ എന്നാണ് സൂചന.
അതേസമയം കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ഇടതു മുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്തിലെ കിങ്പിന്‍ കാരാട്ട ഫൈസലാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
നയതന്ത്ര ചാനല്‍ വഴി ആദ്യം കടത്തിയ 80 കിലോ വില്‍ക്കാന്‍ സഹായിച്ചു. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി റമീസെന്നും സൂചന.