സ്വര്‍ണക്കടത്തിലെ കിങ്പിന്‍ കാരാട്ട ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്രചാനല്‍ വഴി ആദ്യം കടത്തിയ 80 കിലോ വില്‍ക്കാന്‍ സഹായിച്ചു. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ.ടി റമീസെന്നും സൂചന. കൊടുവള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയ്ക്ക് കൊച്ചിയില്‍ എത്തിക്കും.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുകയാണ്. സിബിഐയെ എതിര്‍ക്കുന്നത് ലൈഫ് അഴിമതി മൂടിവെക്കാനാണ്. അഭിഭാഷകന് നല്‍കുന്ന ഫീസുകൊണ്ട് വീടുവെച്ച് നല്‍കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.