ഒമാനില്‍ നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളെ നിര്‍ബന്ധമായും സ്‌കൂളിലേക്ക് അയക്കണമെന്ന നിബന്ധന ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ ഖാമിസ് . കോവിഡ് ഭീതിയുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ ക്ലാസിലയക്കാതെ ഓണ്‍ലൈന്‍ പഠനം തുടരാം. രോഗബാധയും മരണവും ഉയരുന്ന പശ്ചാത്തലത്തില്‍ ഇ-ലേണിങ് അടക്കം ബദല്‍ മാര്‍ഗങ്ങള്‍ പരിഗണനയിലുണ്ട്. സുപ്രീം കമ്മിറ്റിയാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും, വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷക്കാകും മുന്‍ഗണന നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രാലയം എടുത്തില്ലെന്നും പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തി്ല്‍ വ്യക്തമാക്കി. എല്ലാ സാധ്യതകളും സുപ്രീം കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അണ്ടര്‍ സെക്രട്ടറി പ്രാദേശിക മാധ്യമത്തിനു നല്‍കിയ അഭിമുഖത്തി്ല്‍ വ്യക്തമാക്കി.
കുട്ടികളെ സ്‌കൂളില്‍ അയക്കാത്ത രക്ഷിതാക്കള്‍ ഇ-ലേണിങ് തുടരുമെന്ന ഉറപ്പ് മന്ത്രാലയത്തിന് നല്‍കേണ്ടിവരും. സ്‌കൂളുകള്‍ക്കായുള്ള കോവിഡ് ഹെല്‍ത്ത് പ്രോട്ടോകോള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.വെന്റിലേറ്റഡ് ക്ലാസ്മുറികള്‍, സ്‌കൂളുകളില്‍ ഐസൊലേഷന്‍ മുറികള്‍, മാസ്‌ക്കില്ലാതെ പ്രവേശനം അനുവദിക്കാതിരിക്കല്‍ എന്നിവ പ്രോട്ടോകോളിന്റെ ഭാഗമാണ്.